Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies After Being Treated

Thrissur

പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് ആ​ദൂ​രി​ൽ പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ദൂ​ർ നാ​ല​ക​ത്ത് പ​രേ​ത​നാ​യ ബാ​പ്പു​ട്ടി​യു​ടെ മ​ക​ൻ കു​ഞ്ഞു​ട്ടി (78) ആ​ണ് മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ കു​ഞ്ഞു​ട്ടി സ്വ​ന്തം കൃ​ഷി​സ്ഥ​ല​മാ​യ തി​രു​ത്തു​മ്മ​ൽ പാ​ട​ത്തേ​യ്ക്ക് പേ​ര​ക്കു​ട്ടി​യോ​ടൊ​പ്പം പോ​യ​താ​യി​രു​ന്നു. അ​വി​ടെ മ​റ്റൊ​രാ​ളു​ടെ പോ​ത്ത് പു​ല്ല് മേ​യു​ന്ന​തി​നി​ട​യി​ൽ കു​ഞ്ഞു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ലും നെ​ഞ്ചി​ലും കു​ത്തേ​റ്റ് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​ട്ടി തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ആ​ദൂ​ർ ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: അ​യി​ഷ. മ​ക്ക​ൾ: സൈ​ത്, അ​ഷ​റ​ഫ്, റ​ഷീ​ദ്, സെ​ക്കീ​ന

Latest News

Corehub Up